ദോഹ/ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന അന്താരാഷ്ട്ര പാർലമെന്ററി യൂണിയന്റെ (IPU) 152-ാമത് ജനറൽ അസംബ്ലിയിൽ ഖത്തർ അവതരിപ്പിച്ച നിർണ്ണായക പ്രമേയം ലോകരാഷ്ട്രങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ചു. മധ്യേഷ്യയിലും മറ്റ് ലോകരാജ്യങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വെടിനിർത്തൽ കരാറുകൾ നടപ്പിലാക്കുന്നതിനും പാർലമെന്റുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന പ്രമേയമാണ് അംഗീകരിക്കപ്പെട്ടത്.
ഐ.പി.യു ജനറൽ അസംബ്ലിയുടെ അജണ്ടയിൽ ഒരു അറബ് രാജ്യം സമർപ്പിച്ച പ്രമേയം ആവശ്യമായ വോട്ടുകൾ നേടി ഉൾപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.മധ്യേഷ്യയിലും മറ്റ് മേഖലകളിലും സമാധാനം കൈവരിക്കുന്നതിനും വെടിനിർത്തൽ കരാറുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഏകോപിത പാർലമെന്ററി ശ്രമങ്ങളുടെ അടിയന്തര ആവശ്യം" എന്ന തലക്കെട്ടിലായിരുന്നു ഖത്തറിന്റെ പ്രമേയം. ......
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ-പരിശീലന സേവന കേന്ദ്രങ്ങളിൽ ഖത്തറി പരിശീലകരുടെ സേവനം ഉറപ്പാക്കുന്നതിനും സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വകാര്യ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിലുള്ള എഡ്യൂക്കേഷൻ സർവീസസ് സെന്റേഴ്സ് ഡിപ്പാർട്ട്മെന്റാണ് ഈ സുപ്രധാന നീക്കത്തിന് പിന്നിൽ.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ ബിന്ത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ, അണ്ടർസെക്രട്ടറി ഡോ. ......
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. ......
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള ഭീമനായ ഓപ്പൺഎഐ (OpenAI), തങ്ങളുടെ ശ്രദ്ധ ഉപഭോക്തൃ സേവനങ്ങളിൽ നിന്ന് ബിസിനസ് കേന്ദ്രീകൃത ഉൽപ്പന്നങ്ങളിലേക്ക് മാറ്റുന്നു. ആന്ത്രാപിക് പോലുള്ള പ്രധാന എതിരാളികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദവും ലാഭക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയുമാണ് ഈ തന്ത്രപരമായ മാറ്റത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.അത്യാധുനികമായ തൊഴിൽ ആവശ്യങ്ങൾക്കായി (High-value professional work) പ്രത്യേക എഐ മോഡലുകൾ ഉടൻ പുറത്തിറക്കുമെന്ന് ഓപ്പൺഎഐ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറ ഫ്രയർ വ്യക്തമാക്കി. ......
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് താൻ നേരിട്ട് പരിശോധിച്ച സംഭവത്തിൽ വിശദീകരണവുമായി റവന്യൂവകുപ്പ് മന്ത്രി കെ രാജൻ. വീടിന് വിള്ളലുണ്ടായി എന്ന് വ്യാപക പ്രചാരണം നടത്ത പശ്ചാത്തലത്തിൽ തനിക്ക് നേരിട്ട് ബോധ്യപ്പെടാനാണ് സ്ഥലത്തെത്തി പരിശോധിച്ചതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
എറണാകുളം പ്രസ്ക്ലബ്ബിന്റെ ഈവര്‍ഷത്തെ എന്‍.വി.പൈലി മാദ്ധ്യമപുരസ്കാരം ജീവന് ടിവി ചീഫ്ന്യൂസ് എഡിറ്റര്‍ ബാബുവെളപ്പായയ്ക്ക്. 38 വര്‍ഷമായി മാദ്ധ്യമരംഗത്തുള്ള ബാബുവെളപ്പായയുടെ മാദ്ധ്യമരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ......
ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെയെന്ന് സ്ഥിരീകരണം. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ......
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ബിസിനസുകാരനായ കൃപലാനിക്കെതിരെ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്തുവരുന്നു. 51 കാരനായ ഇയാൾ ഏകദേശം അൻപതോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പിനിരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ......
കൊച്ചി: ഒപ്പോ ഇന്ത്യ എഫ്33 പ്രോ 5ജി, എഫ്33 5ജി മോഡലുകൾ ഉൾപ്പെടുന്ന ഒപ്പോ എഫ്33 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.
സെഗ്മെൻറിലെ ഏറ്റവും മികച്ച 50എംപി അൾട്രാ-വൈഡ് സെൽഫി ക്യാമറ, ദീർഘകാലം നിലനിൽക്കുന്ന ഐപി69കെ, 7000എംഎഎച്ച് ബാറ്ററി, കളർഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവയാണ് ഈ സീരീസിൻറെ പ്രധാന ആകർഷണങ്ങൾ. എഐ ഗ്രൂപ്ഫൈ എക്സ്പെർട്ട്, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ ഇറേസർ, ഡ്യുവൽ-വ്യൂ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളോടെ മികച്ച ഫോട്ടോഗ്രഫിയും ദൈനംദിന ഉപയോഗത്തിലെ സ്ഥിരതയും ഒരുമിച്ച് നൽകുകയാണ് എഫ്33 സീരീസ്. 6.57 ഇഞ്ച് 120ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6360 എംഎഎക്സ് പ്രോസസർ, 12ജിബി റാം വരെ, 80ഡബ്ല്യു സൂപ്പർവൂക് ചാർജിംഗ് എന്നിവയും ഉൾപ്പെടുന്നു. ......